power

കൊല്ലം: കാർബൺ മുക്ത ഭാരതം ലക്ഷ്യമാക്കി ജനപങ്കാളിത്തത്തോടെ വികസന യത്നങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന ദേശീയ ഹരിത ഊർ‌ജ്ജ ഫോറം ലോക പരിസ്ഥിതി ദിനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങൾ ആഗോള സാമ്പത്തിക പ്രശ്നങ്ങളെപ്പോലും ഉലച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, പരിചയസമ്പന്നരായ വിദഗ്ദ്ധവ്യക്തികൾ നയിക്കുന്ന ഈ ഉദ്യമത്തെ സർക്കാർ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

ഡൽഹിയിലെ സെന്റർ ഫോർ ടെക്നോളജി ഡവലപ്പ്മെന്റ് ഡയറക്ടർ ഡോ. ഡി. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി.ഒ.ജെ. ലബ്ബ, പ്രൊഫ. ലീല മേരി കോശി, കെ.എം. ധരേശൻ ഉണ്ണിത്താൻ, ഡോ. ജേക്കബ് വർഗീസ്, എൻ. റാം, ഉണ്ണികൃഷ്ണൻനായർ, വി.ടി.വി. മോഹൻ എന്നിവർ സംസാരിച്ചു. ‌ഊർജ്ജരംഗത്തെ പ്രമുഖരായ പ്രൊഫ.വി.കെ. ദാമോദരൻ പ്രസിഡന്റും ഡോ. എസ്. രത്നകുമാർ ജനറൽ സെക്രട്ടറിയുമായാണ് ദേശീയ ഹരിത ഊർ‌ജ്ജ ഫോറം രൂപീകരിച്ചത്.