കൊല്ലം: പണിതുടങ്ങി നാലു വർഷമായിട്ടും എങ്ങുമെത്താതെ കിടക്കുന്ന കുണ്ടറ- മൺറോത്തുതുരുത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 40.17 ലക്ഷം അനുവദിച്ചു.

കുണ്ടറ മുതൽ ചിറ്റുമല വരെയും കാനറാ ബാങ്ക് ജംഗ്ഷൻ മുതൽ പട്ടംതുരുത്ത് വരെയും തകർന്നുകിടക്കുന്ന ഭാഗത്തിനാണ് തുക അനുവദിച്ചത്. 2018ലാണ് റോഡ് നിർമ്മാണം തുടങ്ങിയത്. പരാതികൾ വ്യാപകമായതോടെ കഴിഞ്ഞമാസം 13ന് കരാറുകാരനെ റോഡ് ഫണ്ട് ബോർഡ് ഒഴിവാക്കിയിരുന്നു. റിസ്ക് ആൻഡ് കോസ്റ്റ് വിഭാഗത്തിൽപ്പെടുത്തി ജോലികൾ വീണ്ടും കരാർ നൽകാനും തീരുമാനിച്ചു. ഗ്രാമീണ ടൂറിസത്തിലൂടെ ശ്രദ്ധേയമായ മൺറോതുരുത്തിലേക്കുളള ഏക റോഡാണിത്. കാനറാ ബാങ്ക് ജംഗ്ഷൻ, പട്ടംതുരുത്ത്, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങൾ തീർത്തും സഞ്ചാരയോഗ്യമല്ലാതായി. റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് ടെൻഡർ ക്ഷണിച്ചത്. ടൻഡർ 17ന് തുറക്കും.