
കൊല്ലം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരവുമായി മുന്നോട്ട് പോകും. കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് നോക്കുന്നത്. ഉമ്മൻചാണ്ടിക്കെതിരെയുള്ള ഒരു കേസിൽ ആരോപണ വിധേയയായ സ്ത്രീയെ വിളിച്ചു വരുത്തി പരാതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇരട്ട നീതി പറ്റുമോയെന്നാണ് ചോദിക്കാനുള്ളത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയും, സ്വപ്ന ഇപ്പോൾ നടത്തിയ അതേ ആരോപണം കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. അന്ന് അന്വേഷണത്തിലേക്ക് പോകാതെ ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് ഒത്തുതീർക്കുകയായിരുന്നു.