con

കൊല്ലം: നയതന്ത്ര പാഴ്‌സൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് കളക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.