
കൊല്ലം: കൊട്ടിയം എൻ.എസ്.എസ് ലോ കോളേജിൽ പഞ്ചവത്സര ബി.എ എൽ.എൽ.ബി കോഴ്സിലേക്ക് മാനേജ്മെന്റ് സീറ്റിൽ പ്രവേശനത്തിനുള്ള അപേക്ഷ ഫോറത്തിന്റെ വിതരണം ആരംഭിച്ചു. പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. ഒ.ബി.സി/ എസ്.ഇ.ബി.സി, എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് മാർക്കിൽ ഇളവുണ്ട്. 2022 ഡിസംബർ 31ന്
17 വയസ് പൂർത്തിയായിരിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ ഫോറം തപാലിൽ ലഭിക്കാൻ പ്രിൻസിപ്പലിന്റെ പേരിൽ കൊട്ടിയത്ത് മാറാവുന്ന 600 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3.00 മണിവരെ അപേക്ഷ ഫോറം ലഭിക്കും. ഫോൺ: 0474 2530581.