 
കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് സ്വപ്നാ സുരേഷ് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട റസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം അയത്തിൽ റിയാസ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ഷെഫീക്ക് കരുവാ, സെക്രട്ടറി സി.ഐ. സാദിഖ്, ഹബീബ് കൊല്ലം, എൻ.സി.വിശ്വനാഥൻ, റഹീം പത്തായക്കല്ല്, എം. എ.ബി. നിസാം,അബ്ദുൽ വഹാബ്, മെഹബൂബ് എന്നിവർ പങ്കെടുത്തു.