 
പടിഞ്ഞാറേകല്ലട: ചവറ ,ടൈറ്റാനിയം, ഭരണിക്കാവ് സംസ്ഥാന പാതയിൽ തോപ്പിൽ മുക്ക് മുതൽ കാരാളിമുക്ക് വരെയുള്ള റോഡിലെ കുഴികളിൽ നികത്തി. യാത്രാദുരിതം മാറി. റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്നു ണ്ടാകുന്ന അപകടങ്ങളേയും നാട്ടുകാരുടെ പരാതിയും കഴിഞ്ഞദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട കൊല്ലം പി .ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.കൂടാതെ പട്ടകടവ് പേരൂർ മൂക്കിലെ റോഡിന്റെ ടാറിംഗി നോട് ചേർന്നുള്ള ഭാഗത്തെ ഓടയ്ക്ക് ഉടനടി മൂടി നിർമ്മിക്കുന്നതിന് വേണ്ട നടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ ശാസ്താംകോട്ട പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയർ ഡി.ജോൺ കെന്നത്ത് അറിയിച്ചു. മാസങ്ങളായി ജനങ്ങളനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിനാണ് പരിഹാരമായത്.