ksu
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തലുകളെതുടർന്ന് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പട്ട് കെ.എസ്.യു പ്രവർത്തകർ ചിന്നകടയിൽ ബിരിയാണി ചെമ്പുമായി പ്രതിഷേധിക്കുന്നു

കൊല്ലം: സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു. ചിന്നക്കട ഓവർ ബ്രിഡ്ജിൽ ബിരിയാണിച്ചെമ്പിന് മുകളിൽ പ്രതീകാത്മകമായി സ്വർണക്കട്ടി നിരത്തിയായിരുന്നു സമരം.

സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. യൂത്ത് കോൺഗ്രസ് അസംബ്‌ളിമണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന നിർവാഹകസമിതി അംഗം ഷഫീഖ് കിളികൊല്ലൂർ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാസലിം, സെക്രട്ടറിമാരായ പി.കെ. അനിൽകുമാർ, ഉമേഷ് മയ്യനാട്, ഷമീർ വലിയവിള, ശരത് കടപ്പാക്കട, നേതാക്കളായ ബിനോയ് ഷാനൂർ, വിപിൻ വിക്രം, വിനീത് അയത്തിൽ, അൻഷാദ് പോളയത്തോട്, അഡ്വ.നഹാസ്, ബോബൻ പുല്ലിച്ചിറ, നൗഫൽ സൈൻ, റെജിൻ റസാഖ്, ഷാജി പിണയ്ക്കൽ എന്നിവർ നേതൃത്വം നൽകി.