ചാത്തന്നൂർ: കല്ലുവാതുക്കൽ- നടയ്ക്കൽ കെ.എസ്‌.ആർ.ടി.സി സർവീസ് പുനരാരംഭിക്കണമെന്ന്

ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്‌ ആൻഡ് ലൈബ്രറി പ്രസിഡന്റ്‌ അനിൽകുമാർ, സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു. കൊല്ലം സിവിൽ സ്റ്റേഷൻ വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നീട്ടണം. ചാത്തന്നൂരിൽ നിന്ന് രാവിലെ നടയ്ക്കൽ എത്തി തിരികെ കൊല്ലത്തേക്ക് പോയിരുന്ന ഈ ബസ് കശുഅണ്ടി തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ഒരേപോലെ ഉപകാരപ്രദമായിരുന്നുവെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.