edava

കൊല്ലം: ഗായകൻ ഇടവബഷീറിന് പ്രണാമം അർപ്പിച്ചുകൊണ്ട് പ്രേംനസീർ സുഹൃത് സമിതി 'ഓർമ്മത്തിരമാലകൾ' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 5 ന് കല്ലുപാലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ എം.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണം ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ്, ഡപ്യുട്ടി മേയർ കൊല്ലം മധു, കൗൺസിലർ കൃപ, കൊല്ലം ഡി.ഡി.സി. പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ഷിഹാബുദ്ദീൻ കരിയത്ത്, സംവിധായകൻ വേണുകുമാർ സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, അഡ്വ.അബ്ദുൾ ബാരി, കൊല്ലം സിറാജ്, ജബ്ബാർ, അനിൽകുമാർ, ജെ.ആർ.കൃഷ്ണ, നാസർ കിഴക്കതിൽ, വേണുഗോപാൽ എന്നിവർ പങ്കെടുക്കും. വൈകു. നാല് മണി മുതൽ ഗാനസന്ധ്യയും ഉണ്ടാകും.