road
ഓടനിർമ്മിക്കുന്ന സ്ഥലത്തെ പോസ്റ്റിന്റെ ചുവട്ടിലെ മണ്ണ് നീക്കം ചെയ്തത് നാട്ടുകാർ തടഞ്ഞ നിലയിൽ ..

പടിഞ്ഞാറേകല്ലട: കാരാളിമുക്ക് കടപുഴ പി. ഡബ്ള്യു.ഡി റോഡിൽ പടിഞ്ഞാറേക്കല്ലട കൃഷിഭവന് മുന്നിൽ ഓട നിർമ്മിക്കുന്ന സ്ഥലത്തെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാതെയുള്ള ഓട നിർമ്മാണം നാട്ടുകാർ തടഞ്ഞു. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടന്നുവരുന്ന റോഡിന്റെ ഭാഗമായുള്ള ഓടയാണ് നിർമ്മിക്കുന്നത്. ഓട നിർമ്മിക്കുന്നതിന് വേണ്ടി പോസ്റ്റിന്റെ വശങ്ങളിലെ മണ്ണ് നീക്കം ചെയ്തത് പോസ്റ്റ് മറിയുന്നതിനും അപകട സാദ്ധ്യതയ്ക്കും കാരണമാകുമെന്ന കാരണത്താലാണ് നാട്ടുകാർ തടഞ്ഞത്. 11 കെ.വി ലൈൻ ഉൾപ്പെടുന്ന പോസ്റ്റ് റോഡിന്റെ എതിർ ദിശയിലേക്ക് മാറ്റി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.