rail

കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ.മുകുന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ മൺറോത്തുരുത്ത്, ശാസ്താംകോട്ട, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ 22 രാവിലെ 9 ന് സന്ദർശിക്കുന്നു. യാത്രക്കാരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാനും റെയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനുമാണ് സന്ദർശനം. യാത്രക്കാരുടെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും റെയിൽവേ സ്റ്റേഷനിലെത്തി നിർദ്ദേശങ്ങളും പരാതികളും നിവേദനങ്ങളും നൽകാവുന്നതാണ്. 22ന് രാവിലെ 9ന് മൺറോത്തുരുത്ത്, 10ന് ശാസ്താംകോട്ട, 10.30ന് മാവേലിക്കര, 11ന് ചെറിയനാട്, 11.30ന് ചെങ്ങന്നൂർ,1ന് ചങ്ങനാശ്ശേരി.