 
ഓച്ചിറ : സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അയ്യാണിക്കൽ മജീദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബി. സെവന്തി കുമാരി, അൻസാർ എ മലബാർ, കെ.ബി. ഹരിലാൽ, മെഹർഖാൻ ചേന്നല്ലൂർ, എച്ച്.എസ്. ജയ് ഹരി, ഷെമീർ, ബേബി വേണുഗോപാൽ,
റാണികലാസാഗർ, എസ്. ഗീതാകുമാരി, സത്താർ ആശാന്റയ്യത്ത് തുടങ്ങിയവർ പങ്കെടുത്തു.