satheesan
മത്സ്യതൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തികുളങ്ങര പാലത്തിന് സമീപം സംഘടിപ്പിച്ച ഉപവാസ സമരം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: മത്സ്യമേഖല ദുരിതപൂർണ്ണമായി വളരെയേറെ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഈ സർക്കാർ വന്നതിനു ശേഷം ഒരു പേക്കേജും മത്സ്യമേഖലയിൽ നടപ്പാക്കിയില്ലെന്ന് മാത്രമല്ല, കേരളത്തിന്റെ തീരപ്രദേശങ്ങൾ കടലെടുത്തു പോകുകയും ചെയ്യുന്നു. മത്സ്യത്തിന്റ ലഭ്യത കുറഞ്ഞതും മണ്ണെണ്ണയുടെ വില നിരന്തരം വർദ്ധിക്കുന്നതും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. യു.ഡി.എഫിന്റെ കാലത്ത് റേഷൻ വിലയ്ക്കു മണ്ണെണ്ണ നൽകിയിരുന്നു. ദുരിതപൂർണ്ണമാണ് ഇപ്പോൾ മത്സ്യ തൊഴിലാളികളുടെ അവസ്ഥയെന്നും മത്സ്യഫെഡിൽ നാന്നൂറോളം പിൻവാതിൽ നിയമനങ്ങൾ നടത്തിയതായും മന്ത്രിയുടെ ബന്ധുവിനെ വരെ ഇവിടെ നിയമിച്ചതായും മത്സ്യഫെഡിലെ അഴിമതി കൊല്ലം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും നടന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

ഷിബുബേബിജോണിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര പാലത്തിന് സമീപം സംഘടിപ്പിച്ച മത്സ്യതൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, സമദാനി എം.പി, എം. എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, ബിന്ദു കൃഷ്ണ, പ്രതാവവർമ്മ തമ്പാൻ, പഴകുളം മധു, രാജേന്ദ്രപ്രസാദ്, കെ.സി രാജൻ, കെ.സുരേഷ് ബാബു, ഉല്ലാസ് കോവൂർ, ജെർമ്മിയാസ്, സന്തോഷ് തുപ്പാശ്ശേരി , ബീമാപള്ളി റഷീദ്, ചക്കനാൽ സനൽ, മൈനാഗപ്പള്ളി പ്രകാശ്എന്നിവർ സംസാരിച്ചു കോലോത്തു വേണുഗോപാലിന്റെ അദ്ധ്യക്ഷതിയിൽ നടന്ന ഉപവാസ സമരത്തിന് ജെസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു. വൈകിട്ട് 5 ന് നടന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.