dktf-chavara
ഡി കെ.ടി.എഫ് ചവറ നിയോജക മണ്ഡലം കമ്മറ്റി യോഗം ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ചവറ നിയോജക മണ്ഡലം പ്രവർത്തക യോഗം ലീഡർ കെ. കരുണാകരൻ സ്മാരക കോൺഗ്രസ്‌ ഭവനിൽ കൂടി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജയകുമാർ ബോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ്‌ പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമാമാക്കണമെന്നും, അനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഡി. കെ. റ്റി എഫ് നേതാക്കളായ സി. എം ഷാഹുൽ ഹമീദ്, റോസ് ആനന്ദ്, ഗിരിജ എസ്. പിള്ള, ചന്ദ്രൻ പിള്ള,ഇബ്രാഹിംകുട്ടി, വിക്രമൻ ആചാരി, സിന്ധു തുടങ്ങിയവർ സംസാരിച്ചു.