 
ചാത്തന്നൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടത്തിയ പ്രതിഷേധപ്രകടനം ബ്ലോക്ക് പ്രസിഡന്റ് സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ സുരേഷ് ബാബു, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ സഹദേവൻ, തോമസ്, ഇന്ദിര, ഏറം ദിലീപ്, സന്തോഷ്, ശ്രീധരൻപിള്ള, കൃഷ്ണപിള്ള, അജിത്, അമ്പിളി, വേണുഗോപാലൻ നായർ, സാം കുര്യൻ, ഗിരീഷ് എന്നിവർ സംസാരിച്ചു .