തഴവ : ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലിക്കുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, യു.ഡി.എഫ് കൺവീനർ കെ.എൻ. പത്മനാഭപിള്ള , ദീപക് ശിവദാസ്, കെ.അലാവുദ്ദീൻ, നീലികുളംരാജു, പെരുമാനൂർ രാധാകൃഷ്ണൻ, അരുൺരാജ്, എൻ.രാമകൃഷ്ണപിള്ള എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .
ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ പ്രതിഷേധ പരിപാടി നടത്തി. ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. എസ് . പുരം സുധീർ ഉദ്ഘാടനം ചെയ്തു. ബിനി അനിൽ, യൂസഫ് കുഞ്ഞ്, വിശാന്ത്,അരുൺകുമാർ, ആദിനാട് സുധീഷ്, സുരേഷ് ബാബു, മധു പുന്നക്കുളം, അൻസാർ പുതിയകാവ്, സത്താർ, നാസിം, വിഷാന്ത്, സുധീഷ്, നിഷാന്ത്, റംഷാദ്, അസ്ഹർ എന്നിവർ നേതൃത്വം നൽകി.
തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് മണിലാൽ എസ് ചക്കാലത്തറ, അഡ്വ.എം.എ. ആസാദ്, ഖലീലുദ്ദീൻ പൂയപ്പള്ളി, റാഷിദ് എ വാഹിദ്, മിനി മണികണ്ഠൻ, തൃദീപ് കുമാർ എന്നിവർ നേത്യത്വം നൽകി.