ചടയമംഗലം: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി ചടയമംഗലം മണ്ഡലത്തിൽ ബി.ജെ.പി കോളനി സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കിസാൻ സമ്മാൻ നിധി ഉൾപ്പടെ പ്രധാനമന്ത്രിയുടെ വിവിധ ആനുകൂല്യങ്ങൾ നേടിയ ഇളമാട് ഗ്രാമപഞ്ചായത്തിലെ പാറംകോട് ഓണോലിമുക്ക് കോളനിയിൽ സുരേന്ദ്രഭവനിൽ ഭാരതിയ്ക്ക് ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ വികസന രേഖ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയവെളിനല്ലൂർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു.