 
പോരുവഴി: സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസനസദസ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ബി.ബിനീഷ് അദ്ധക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശിവൻപിള്ള, പി.കെ.ലിനു എന്നിവർ സംസാരിച്ചു.