പോരുവഴി : എരുത്തിലിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര മുറിച്ചുനക്കര വില്ലേജിൽ വിജയഭാനുവിന്റെ മകൻ വിനേഷിനെയാണ്(49)അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടെ പോരുവഴി വില്ലേജിലെ പുന്നൂർ പടിഞ്ഞാറ്റതിൽ വീട്ടിലെ ശ്രീദേവി അമ്മയുടെ ഉടമസ്ഥതയിലുള്ള എരുത്തിലിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകളും ഒട്ടുകറയുമാണ് മോഷ്ടിച്ചത്. ശൂരനാട് എസ്.ഐ രാജൻ ബാബു, എസ്.ഐ കൊച്ചുകോശി, സി.പി.ഒ വിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.