 
പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടന്നു. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബി.ആർ. ദീപ, രഞ്ജിത്, അപ്പുക്കുട്ടൻ പിള്ള എന്നിവർ പങ്കെടുത്തു. നടയ്ക്കൽ ഗാന്ധിജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ജ്ഞാനോദയം ഗ്രന്ഥശാല, എഴിപ്പുറം എന്നീ സംഘടനകൾക്ക് തൈകൾ വിതരണം ചെയ്തു.