 
പാരിപ്പള്ളി: ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്നേഹവിരുന്നും പഠനോപകരണ വിതരണവും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. കിഴക്കനേല നന്ദവിലാസം സ്കൂളിൽ ബി.ആർ.സി ചാത്തന്നൂരിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം സുഭദ്രാമ്മ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ബി.പി. സജിത സ്വാഗതവും, ബി.ആർ.സി ട്രെയിനർ അനില എസ്.പണിക്കർ, കോ-ഓർഡിനേറ്റർ ശാന്തിലാൽ, നാടക സംവിധായകനും നടനുമായ വേണു സി.കിഴക്കനേല, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് ആയ പ്രിയദർശിനി, അനു, അഞ്ജലി, ജലജ, ജയാമേരി, ചന്ദ്രലേഖ, സോളി ജോസഫ്, തുഷാര എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.