 
പാരിപ്പള്ളി: പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ നടത്തിയ പ്രകടനത്തിന് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.എസ്. സിമ്മിലാൽ നേതൃത്വം നൽകി. ഡി.സി.സി അംഗം വിനോദ് പാരിപ്പള്ളി, ബ്ലോക്ക് സെക്രട്ടറി സത്താർ, കല്ലുവാതുക്കൽ പഞ്ചായത്ത് യു.ഡി.എഫ് മണ്ഡലം കൺവീനർ അനിൽ കുളമട, ബ്ലോക്ക് സെക്രട്ടറി അനിൽ മണലു വിള, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ സുന്ദരേശൻ, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ശരൺ മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ ശാന്തിനി, ഉഷാകുമാരി, മനോജ് കുളമട, രാജേന്ദ്രൻ പിള്ള, മുരളീധരൻ, നിജാബ്, ശശിധരൻ, രാധാകൃഷ്ണപിള്ള, ചന്ദ്രശേഖരൻ, പത്മനാഭൻ, സുദേവൻ, മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ജലജ കുമാരി, ഉഷാ രാജൻ, ലതിക സുന്ദരേശൻ എന്നിവർ പങ്കെടുത്തു.