
കൊല്ലം: മൂന്നാമത് ലോകകേരള സഭയുടെ കൂടിച്ചേരൽ 17, 18 തീയതികളിൽ കേരള നിയമസഭയിൽ നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള രണ്ടു സെമിനാറുകൾ കോഴിക്കോടും കൊല്ലത്തും നടക്കും. 'പ്രവാസ ജീവിതത്തിലെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ 10ന് ഉച്ചയ്ക്ക് ശേഷം 2 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ മുൻ മന്ത്രി. ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. മുകേഷ് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗം ഡോ. ജിനു സക്കറിയ ഉമ്മൻ, അന്താരാഷ്ട്ര ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ.സിദ്ധിഖ് എന്നിവരാണ് വിഷയാവതരണം നടത്തുന്നത്. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ് ബാബു ആണ് മോഡറേറ്റർ.