photo
കൊട്ടാരക്കര നഗരസഭ ഉഗ്രൻകുന്നിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ശ്മശാനത്തിന് മന്ത്രി കെ.എൻ.ബാലഗോപാൽ ശിലാസ്ഥാപനം നടത്തുന്നു

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ഉഗ്രൻകുന്നിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ശ്മശാനത്തിന് മന്ത്രി കെ.എൻ.ബാലഗോപാൽ ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനായി. പി.ഐഷാ പോറ്റി, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ആർ.രമേശ്,​ ഫൈസൽ ബഷീർ എന്നിവർ പങ്കെടുത്തു. 58 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ ശ്മശാനം നിർമ്മിക്കുന്നത്.