photo
സംസ്ഥാന മലിനീകരണ ബോർഡ് ഏർപ്പെടുത്തിയ. അവാർഡ് മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: ജാസ്മിൻ ഏറ്റ് വാങ്ങുന്നു.

കരുനാഗപ്പള്ളി :മാലിന്യ സംസ്കരണത്തിൽ ജില്ലയിൽ മികവ് പുലർത്തിയ അഴീക്കൽ, തഴവാ കുടുംബാരോഗ്യ കേന്ദ്രങ്ങളെ ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാന മലിനീകരണ ബോർഡ് അനുമോദിച്ചു. ടി.കെ.എം കോളേജിലെ എ.പി.ജെ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ.അരുൺ, ഡോ.ജാസ്മിൻ എന്നിവർ പ്രശസ്തി പത്രം ഏറ്റ് വാങ്ങി.