 
കരുനാഗപ്പള്ളി: മുഖ്യമന്തി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി കരുനാഗപ്പള്ളി നഗരസഭയുടെ മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷനായി. ബിന്ദുജയൻ , സുരേഷ് പനക്കുളങ്ങര, ശ്രീകുമാർ, സുഭാഷ്‌ബോസ്, ഫിലിപ്പ് മാത്യു, രമേശ്ബാബു, അശോകൻ അമ്മവീട്, നിസാർ, മോഹൻദാസ്, സിംലാൽ, ജോണൺസൺ വർഗീസ് , നെടുങ്ങോട്ട് വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പാവുമ്പാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മേലുട്ട് പ്രസനനകുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ കെ .പി. രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സുകുമാരപിള്ള,സഗരാജൻ ,ശിവാനന്ദൻ ,നെല്ലിവിള മുരളി ,വാളക്കോട് ഗോപൻ, മായാസുരേഷ് ,മായ സുന്ദരകുമാർ ,പരമേശ്വരൻകുട്ടി ,സൈനുദ്ദീൻ, പോണാൽ കൊച്ചു കുഞ്ഞ്, സൈനുദ്ദീൻ പാവുമ്പാ ,രമാ രാജ്കുമാർ, സലീനാ ഹുസൈൻ, ബിജു കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.