photo
സമുദ്ര തീര സൈക്കിൾ യാത്രയുടെ ഫ്ലാഗ് ഒഫ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ലോകസമുദ്രദിനത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സമുദ്ര തീരത്തേക്ക് സൈക്കിൾ യാത്ര നടത്തി. തുടർന്ന് കടൽത്തീരം പ്ലാസ്റ്റിക് വിമുക്തമാക്കി. കരുനാഗപ്പള്ളി ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് അഴീക്കൽ ബീച്ചിലേക്കാണ് സൈക്കിൾ യാത്ര നടത്തിയത്. പ്ലക്കാർഡുകളുമായി 15 കിലോമീറ്ററാണ് വിദ്യാർത്ഥികൾ സൈക്കിളിൽ യാത്ര ചെയ്തത്. സൈക്കിൾ യാത്ര കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ് കല്ലേലിഭാഗം ഫ്ലാഗ് ഒഫ്‌ ചെയ്തു. കടൽത്തീരത്തുനിന്ന് വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ഹെഡ്മിസ്ട്രസ് പി.രശ്മിദേവി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എസ്. സാബുജാൻ, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ വി. മോഹൻ, വി.എ.മനുലാൽ, സി.പി.ഒ ബിന്ദു. സ്റ്റാഫ് സെക്രട്ടറി ജെ.പി.ജയലാൽ എന്നിവർ പങ്കെടുത്തു.