 
കരുനാഗപ്പള്ളി : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഡോ. വേലുക്കുട്ടി അരയൻ ഗവ. ഫിഷറീസ് സ്കൂളിൽ പച്ച തുരുത്ത് പദ്ധതിയുടെ ഭാഗമായി മിയാവാക്കി വനം നിർമ്മിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി. മീന അദ്ധ്യക്ഷയായി. പരിസ്ഥിതി പ്രവർത്തകയും വ്ലോഗറുമായ അപർണ്ണ മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൺ സുനിമോൾ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശ്രീലത, ഡിവിഷൻ കൗൺസിലർമാർ, സെക്രട്ടറി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. 300 ഓളം ഇനത്തിലെ സസ്യങ്ങൾ ഇവിടെ വച്ചുപിടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. .