പുത്തൂർ: നരേന്ദ്രമോദി സർക്കാർ 8 - ാം വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബി.ജെ.പി നെടുവത്തൂർ മണ്ഡലം ആറ്റുവാശ്ശേരി ഈസ്റ്റ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉജ്‌ജ്വൽ യോജന വഴി അഞ്ച് കുടുംബങ്ങൾക്ക് സൗജന്യമായി ലഭിച്ച ഗ്യാസ് കണക്ഷന്റെ ഉദ്ഘാടനം പുത്തൂർ ഏരിയ പ്രസിഡന്റ് വിനോദ് പനയപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് ദിനേശ്, ലത, ശ്രീകുമാർ , ദിനേശൻ , രാഹുൽ ആറ്റുവാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.