thodiyoor-
കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

തൊടിയൂർ: സ്വർണക്കടത്ത് കേസിൽ സംശയ നിഴലിലായ മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കല്ലേലിഭാഗം പുത്തൻചന്തയിൽ നിന്ന് ആരംഭിച്ച

പ്രകടനം മാരാരിത്തോട്ടം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് എൻ.രമണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.സോമൻപിള്ള, മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, കല്ലേലിഭാഗം ബാബു, വിനോദ് പിച്ചിനാട്ട്, രാജേഷ് ശിവൻ, നസീംബീവി, സുന്ദരേശൻ, ബാബുജോർജ്, എ.ജെ.ഡാനിയൽ, ശ്രീജി, എസ്.കെ.അനിൽ എന്നിവർ സംസാരിച്ചു.