 
കിഴക്കേകല്ലട: കൊല്ലം- തേനി ബൈപ്പാസിനായുള്ള അലൈൻമെന്റ് ജനവാസ കേന്ദ്രങ്ങളായ മുട്ടം, കൊച്ചുപ്ലാംമൂട് വാർഡിലൂടെയാക്കാനുള്ള സർവേ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം.
ചിറ്റുമല വഴി നിലവിലുള്ള കൊല്ലം- തേനി പാത വീതി കൂട്ടി നവീകരണം ഉറപ്പാക്കണമെന്നും പ്രതിഷേധം മൂലം മറ്റിടങ്ങളിൽ നിന്നു ഒഴിവാക്കപ്പെട്ട അലൈൻമെന്റ് ജനസാന്ദ്രത കൂടിയ കൊച്ചുപ്ലാംമൂട്, മുട്ടം വാർഡുകളിൽക്കൂടി കടത്തിവിടുന്ന സർവേ നടപടികളിൽ നിന്നു പിൻമാറണമെന്നും ആവശ്യപ്പെട്ട് തദ്ദേശവാസികൾ പ്രകടനം നടത്തി. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മുട്ടം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ഷാജി മുട്ടം (കൺവീനർ), ടി. സുശീലൻ, കുഞ്ഞുകൃഷ്ണൻ, ശ്രീലീല, കെ.രാധാമണി, വിനേഷ് വിജയൻ (ജോയിന്റ് കൺവീനർമാർ) അഡ്വ.സജികുമാർ (പ്രസിഡന്റ്), ശ്രീകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.