minister
കു​രീ​പ്പു​ഴ​യി​ലെ ടർ​ക്കി ഫാം സ​ന്ദർ​ശി​ക്കു​ന്ന മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി

കൊല്ലം : ഏഷ്യയിലെ ഏറ്റവും വലിയ ടർക്കി ഫാമായ കൊല്ലം കുരീപ്പുഴ ഫാമിൽ നിന്ന് ഇറച്ചി വിപണിയിലെത്തിക്കും.
വികസന സാദ്ധ്യതകൾ മനസിലാക്കാൻ ഫാമിലെത്തിയ മന്ത്രി ചിഞ്ചുറാണിയാണ് ഇക്കാര്യം പറഞ്ഞത്. കൊളസ്ട്രോൾ കുറഞ്ഞ സ്വാദിഷ്ടമായ ഇറച്ചിയാണ് ടർക്കികളുടേത്. ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങി വിശേഷാവസരങ്ങളിൽ ടർക്കിയിറച്ചി പ്രിയങ്കരമാകുകയാണ്.
ഗാർഹിക ഉപഭോക്താക്കൾക്ക് സ്വീകാര്യമായ രീതിയിൽ ചെറിയ പായ്ക്കറ്റിലായി ടർക്കിയിറച്ചി വിപണിയിലെത്തിക്കാൻ ഫാമിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.നിഷ, അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, ഡോ.എസ്.രാജു എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.