krishi-
ശാസ്ത്രവേദി ജില്ലാ കമ്മിറ്റി സംഘടി​പ്പി​ച്ച പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി ഓഫീസ് അങ്കണത്തിൽ തെങ്ങി​ൻതൈ നട്ടുകൊണ്ട് ഡി​.സി​.സി​ പ്രസി​ഡന്റ് പി​. രാജേന്ദ്രപ്രസാദ് നി​ർവഹി​ക്കുന്നു

കൊല്ലം: ശാസ്ത്രവേദി ജില്ലാ കമ്മിറ്റി സംഘടി​പ്പി​ച്ച പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി ഓഫീസ് അങ്കണത്തിൽ തെങ്ങി​ൻതൈ നട്ടുകൊണ്ട് ഡി​.സി​.സി​ പ്രസി​ഡന്റ് പി​. രാജേന്ദ്രപ്രസാദ് നി​ർവഹി​ച്ചു. യോഗത്തിൽ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സചീന്ദ്രൻ ശൂരനാട് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കോയിവിള രാമചന്ദ്രൻ, കല്ലട വിജയൻ, നടുക്കുന്നിൽ വിജയൻ, ടി​.ജി. തോമസ്, സുവർണകുമാരി, ആദിക്കാട് മധു, പി.ഒ ബോബൻ, വിനയകുമാർ, എ.സി. ജോസ്, പുന്തല മോഹൻ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, പ്രേംചന്ദ്, ജോർജ്ജ്കുട്ടി, ഷിബു തുടങ്ങിയവർ സംസാരിച്ചു.