 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, ജില്ലാ പഞ്ചായത്ത് അംഗം അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമനാമുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങാളായ ഡോൺ വി. രാജ്, നസീർ, ഫൗസിയ ഷംനാദ്, അനുരാജ്, വിഷ്ണു, അഖിൽ, മഞ്ജുലേഖ, അസൂത്രണസമിതി ഉപാദ്ധ്യക്ഷൻ രാജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.