photo
തകർന്ന ആംബുലൻസ്

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്റെ ഗ്ളാസുകൾ അടിച്ചുപൊട്ടിച്ചു, യുവാവ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. റോഡരികിൽ വച്ച് കൈ ഞരമ്പ് മുറിച്ച യുവാവിനെ പൊലീസാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സ കഴിഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ തന്നെ കസ്റ്റഡിയിലെടുക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാൽ മാനസിക വിഭ്രാന്തിയുള്ളയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് കല്ലെടുത്ത് ആംബുലൻസിന്റെ ഗ്ളാസ് എറിഞ്ഞു പൊട്ടിക്കുകയും പിന്നീട് തടിക്കഷണം കൊണ്ട് ശേഷിക്കുന്ന ഗ്ളാസുകൾ അടിച്ചുപൊട്ടിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മനോരോഗിയാണെന്ന് പൊലീസ് പറയുന്നത്.