 
ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ 6410-ാം നമ്പർ കണ്ണേറ്റ ശാഖയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ശാഖാസെക്രട്ടറി ഷൈൻ രാജ്, വൈസ് പ്രസിഡന്റ് സനൽ, യൂണിയൻ പ്രതിനിധി അജയകുമാർ, കമ്മിറ്റി അംഗങ്ങളായ ബിജു (മുല്ല), സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.