കരുനാഗപ്പള്ളി: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കരുനാഗപ്പള്ളി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മാർച്ചിന് ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ ആദ്ധ്യക്ഷനായി. ഷഫീക് കാട്ടായ്യാം, നിയാസ് ഇബ്രാഹിം, അനൂപ്, അനീഷ് മുട്ടാണിശേരിൽ, പ്രശാന്ത് കണ്ണമ്പള്ളി, ഷഹനാസ്,വെളുത്തമണൽ അസീസ്, ജോയ്, കിരൺ, ആഷിക്ക്, അരുൺ, വിഷ്ണുദേവ്, സാബു കെബീർ, ഹരികുട്ടൻ, സിംലാൽ, റഫീഖ് ക്ലാപ്പന, ഗോപൻ തുടങ്ങിയവർ സംസാരിച്ചു.