tech-

കൊല്ലം: നവീന ടെക്‌നോളജികളെ അടിസ്ഥാനമാക്കി സോഫ്ട്‌വെയർ ഡെവലപ്പ് ചെയ്യുന്ന സൈബ്മിറർ ഇന്നവേഷൻസ് കൊല്ലം ടെക്‌നോപാർക്കിൽ ഓഫീസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം അഷ്ടമുടി ബിൽഡിംഗിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു.

കമ്പനി സി.ഇ.ഒ ഒ. ആദർശ്, ടെക്‌നോപാർക്ക് ഫിനാൻസ് ആൻഡ് അഡ്മിൻ ഓഫീസർ ആർ. ജയന്തി, ഒ ആൻഡ് എം സൂപ്പർവൈസർ വി.ആർ. മനു, ഓഫീസ് അസിസ്റ്റന്റ് ദിവ്യ രാജൻ തുടങ്ങിയവരും ടെക്‌നോപാർക്കിലെയും സൈബ്മിററിലെ ജീവനക്കാരും പങ്കെടുത്തു.