 
ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ വിതരണം കമ്പനി ചെയർമാൻ എസ്.വി. അനിത്ത് ഉദ്ഘാടനം ചെയ്തു. റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേംജിത്തിന് ആദ്യ ഷെയർ കൈമാറി. കമ്പനി സി.ഇ.ഒ രാഗേഷ്, കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങളായ രാമചന്ദ്രൻപിള്ള, അജിത്കുമാർ, അരുൺ, ജി.എസ്. അരുൺ, രാജീവ്, ഗോപാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.