kunnathoor
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ യുഡിഎഫ് അംഗങ്ങളുടെയും ഡിസിസി ഉപാധ്യക്ഷൻ കെ.കൃഷ്ണൻകുട്ടി നായർ ഉൾപ്പെടെയുള്ള നേതാക്കളുടെയും നേതൃത്വത്തിൽ ഉപരോധിക്കുന്നു

കുന്നത്തൂർ : പുനലൂരിൽ നടന്ന സംസ്ഥാനതല പട്ടയ മേളയുടെ സമാപന സമ്മേളന ഉദ്ഘാടനത്തിന്റെ ചെലവിനായി ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നൽകിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോ തീരുമാനമോ ഇല്ലാതെയാണ് ഒരു ലക്ഷം രൂപ നൽകിയതെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് ബിജു രാജൻ, പഞ്ചായത്ത് അംഗങ്ങളായ ഷീജ ബീവി, സജികുമാർ, ഉണ്ണി , ഡി.സി.സി ഉപാദ്ധ്യക്ഷൻ കെ.കൃഷ്ണൻകുട്ടി നായർ, കോൺഗ്രസ് നേതാക്കളായ സമീർ യൂസഫ്,ഗണേശൻ നായർ, ബാബുരാജൻ എന്നിവർ നേതൃത്വം നൽകി.കമ്മിറ്റിയിൽ മതിയായ ആലോചനയില്ലാതെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ഉണ്ടാകില്ലെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.