കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളായ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കി. കൊറ്റങ്ങര പുനുക്കന്നൂർ ആലുംമൂട് നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസ് (27), നിഷാദ് (31) എന്നിവരെയാണ് കാപ്പ നിയമപ്രകാരം പിടികൂടിയത്.

നിഷാദിനും നിയാസിനുമെതിരെ കൊലപാതക ശ്രമം, നരഹത്യശ്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളുണ്ട്. കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ അമ്പലത്തിനു സമീപം സജീവൻ എന്നയാളെ കുത്തിയ കേസിൽ ഇവർ ജാമ്യത്തിലായിരുന്നു. സമാനസ്വഭാവമുളള കേസുകളിൽ ഇടപെടരുതെന്ന നിബന്ധനയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചിച്ചത്. വീണ്ടും ഇതേ കേസുകളിൽ ഉൾപ്പെട്ടതോടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊള്ളി നിയാസ് നിലവിൽ ഇരുപതോളം കേസുകളിൽ പ്രതിയാണ്.