phot
സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനത്തിൻെറ മുന്നോടിയായി കരവാളൂരിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന കൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടാനം ചെയ്യുന്നു

പുനലൂർ: മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനം ഇന്നലെ കരവാളൂരിൽ ആരംഭിച്ചു. വിവിധ ജാഥകൾ കരവാളൂർ കോയിപ്പുറം ഓഡിറ്റോറിയത്തിൽ സമാപിച്ച ശേഷം ചേർന്ന പൊതുസമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.രാജൻ അദ്ധ്യക്ഷനായി. പി.എസ്.സുപാൽ എം.എൽ.എ, മുൻ മന്ത്രി കെ.രാജു, നേതാക്കളായ എം.സലീം, എച്ച്.രാജീവൻ, സി.അജയപ്രസാദ്, കെ.രാധാകൃഷ്ണൻ, ജോബോയ് പേരേര, കെ.രാജശേഖരൻ, എൻ.കോമളകുമാർ,പ്രസാദ് ഗോപി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.