dyfi-
സ്വപ്ന സുരേഷിന്റെ ആരോപണം ആർ.എസ്.എസിന്റെ തിരക്കഥയാണെന്നും ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വപ്ന സുരേഷിന്റെ ആരോപണം ആർ.എസ്.എസിന്റെ തിരക്കഥയാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം കൊല്ലം നഗരം ചുറ്റി ചിന്നക്കട ബേയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഷബീർ, മീര എസ്.മോഹൻ, എസ്.ആർ.രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റ് ശബരീനാഥ്, ടി.പി.അഭിമന്യു, മനുദാസ് എന്നിവർ സംസാരിച്ചു.