phot
സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കരവാളൂരിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഒരു സഹായവും നൽകുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കരവാളൂർ കോയിപ്പുറം(അജിത പ്രദീപ് നഗർ) ഓഡിറ്റോേറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഇനിയും ബഹദൂരം മുന്നോട്ട് പോകണം. ഇടത് മുനണിയുടെ ശക്തി മുമ്പുള്ളതിനെക്കാൾ കുറഞ്ഞു. ഇത് കൂടുതൽ ശക്തമാക്കണം. ഇടത് മുന്നണിയിൽ ധാരാളം പ്രതിസന്ധികളുണ്ട്. അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു, ജില്ല സെക്രട്ടറി മുല്ലകരത്നാകരൻ, പി.എസ്.സുപാൽ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജു , ആർ.സജിലാൽ, എച്ച്.രാജീവൻ, കെ.എസ്.ഇന്ദുശേഖരൻ,ജില്ല എക്സി.അംഗങ്ങളായ എം.സലീം, കെ.സി.ജോസ്, മണ്ഡലം നേതാക്കളായ സി.അജയപ്രസാദ്, കെ.രാധാകൃഷ്ണൻ, ജോബോയ് പേരെര വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് റിപ്പോർട്ട് അവതരണവും ചർച്ചയും നടക്കും.