nk

കൊല്ലം: കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നിർദ്ദേശിക്കുന്ന നിയമ ഭേദഗതികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമവ്യവസ്ഥകൾ മറികടന്ന് സ്വകാര്യവത്കരണത്തിന് വഴിയൊരുക്കാനാണ് പുതിയ ഭേദഗതി.

ഐ.ആർ.ഇ, കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് ഭേദഗതി വഴിവയ്ക്കും. ഭേദഗതി നിർദേശങ്ങൾക്കെതിരെ പ്രതിഷേധം അറിയിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.