പരവൂർ: സ്‌കൗട്ട് ആൻഡ് ഗൈഡ് വിഷൻ 2021-26 പ്രവർത്തനത്തിന്റെ ഭാഗമായ സ്‌നേഹഭവനം പദ്ധതിയുടെ തുടക്കം കുറിക്കുന്ന ഭവനനിർമ്മാണത്തിന്റെ കല്ലിടീൽ ചടങ്ങ് ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് മുനി​സിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ നിർവഹിച്ചു. വാർഡ് മെമ്പർ ഉഷ,സ്കൂൾ പ്രഥമാദ്ധ്യാപിക ജയ, രാജഗോപാൽ, വിജയകൃഷ്ണൻ, സതീഷ്, സീലിയ, ഷൈനി ഹബീബ്, ജിജി ചന്ദ്രൻ, ഹിതേഷ്, രഞ്ജിത് എന്നിവർ പങ്കെടുത്തു. സമയ്യനാട് വെള്ളമണൽ ഗവ. ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി തരണികയ്ക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്