ddddddddddddddddddddddddd
പ്രവാസി കോൺഗ്രസ് പരവൂർ മണ്ഡലം കൺവെൻഷൻ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പരവൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിജാബ് മൈലവിള ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ നിരവധി വാഗ്ദാനങ്ങൾ നൽകി പിണറായി സർക്കാർ വഞ്ചിച്ചുവെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിജാബ് മൈലവിള പറഞ്ഞു. പ്രവാസി കോൺഗ്രസ് പരവൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി​. പ്രവാസി കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് പരവൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ശുഹൈബ്, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ഒല്ലാൽ സുനിൽ, പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിജി പഞ്ചവടി, സാദി​ഖ്, ഷിബിനാദ, അബൂബക്കർ, ഭദ്രാപ്രസാദ്, നസീർ എന്നിവർ സംസാരിച്ചു.