phot
ഇടമൺ യു.പി സ്കൂളിൽ ആരംഭിച്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപികരണ യോഗത്തിൽ പുനലൂർ എ.ഇ.ഒ.ഡി അജയകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു

പുനലൂർ: ഇടമൺ യു.പി സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തം ആരംഭിച്ചു. റിട്ട.അദ്ധ്യാപിക ശ്രീദേവി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വിബ്‌ജിയോർ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഡി.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് അഭിലാഷ്, പ്രഥമാദ്ധ്യാപിക കല്പന എസ്.ദാസ്, അദ്ധ്യാപികമാരായ നിത്യ എസ്.മുരളി, വി.ആശ തുടങ്ങിയവർ സംസാരിച്ചു.