കൊല്ലം: സി​.ബി​.എസ്.ഇ, ഐ.സി​.എസ്.ഇ, സ്റ്റേറ്റ് സിലബസുകളി​ൽ പത്താംക്ളാസ് കഴി​ഞ്ഞ അറുപതോളം വി​ദ്യാർത്ഥി​കൾ തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ സൗജന്യമായി നൽകി​യ കോഡിംഗ് പരിശീലനം പൂർത്തി​യാക്കി​. പ്രിലിമിനറി പൂർത്തിയാക്കിയവർക്ക് സൗജന്യ തുടർപഠനത്തിനും അർഹതയുണ്ട്.
തുടർപഠനം, ജോലിസാദ്ധ്യത ഇവയെക്കുറിച്ച് രക്ഷാകർത്താക്കൾക്കും 11-ം ക്ലാസി​ൽ ചേരാനുള്ള കുട്ടികൾക്കും 12-ം ക്ലാസി​ൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടി തിരുവനന്തപുരം സഫയർ എൻട്രൻസ് കോച്ചിംഗ് സെന്ററുമായി​ ചേർന്ന് 13ന് രാവിലെ 10 മുതൽ ഒന്നുവരെ നാഷണൽ പബ്ലിക് സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. ആദ്യം രജി​സ്റ്റർ ചെയ്യുന്ന 100 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 9778229289 / 9495638829. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.